ഇടപ്പള്ളി ലുലു മാളിലെ ഓണാഘോഷങ്ങൾ ഇന്ന് തുടങ്ങും

274

ഇടപ്പള്ളി ലുലു മാളിലെ ഓണാഘോഷങ്ങൾ ഇന്ന് (ബുധൻ) തുടങ്ങും. വൈകിട്ട് അഞ്ചിന് സിനിമാ താരം ദേവൻ ആലോഷങ്ങൾ ഉദ്ഘാടനം ചെയ്യും .ഇതിന് മുന്നോടിയായി വൈകീട്ട് മുന്നിന് പഞ്ചവാദ്യവും 3.30 മുതൽ തൃശൂർ പുലിക്കളി സംഘത്തിന്‍റെ പുലിക്കളിയും നടക്കും. ഉദ്ഘാടനശേഷം മയിലാട്ടവും അരങ്ങേറും. എട്ടാം തിയ്യതി വയലിബാന്റ്, ഒൻപതിന് കളരിപ്പയറ്റ്, 10 ന് രാവിലെ മുതൽ പൂക്കള മത്സരവും ചക്യാർ കൂത്തും, 12 ന് പൊന്നോണാക്കാഴ്ചയിൽ മലയാളി മങ്ക, പൂക്കളം, തിരുവാതിര കളി, പായസം, ചിത്രരചന എന്നിവയിൽ മത്സരം നടക്കും. പൂക്കള മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25000, 20,000, 10000 രൂപ വീതവും, മലയാളി മങ്കയിലെ വിജയികൾക്ക് 15,000, 10000, 7500 രൂപ വീതവും സമ്മാനിക്കും. പൂക്കള മത്സരത്തിൽ പങ്കെടുക്കുവാൻ ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 50 ടീമുകൾക്ക് 3000 രൂപ വീതം ലഭിക്കും. ഫോൺ 04844447414, 4447416. 15,16 തിയ്യതികളിൽ കുട്ടി ഓണമെന്ന പേരിൽ അഞ്ചു മുതൽ 10 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി നാടൻ കലകളും ഓണ ചിന്തകളും അടങ്ങുന്ന ക്യാംപ് നടക്കും.

NO COMMENTS

LEAVE A REPLY