ചൊവ്വാഴ്ച 8764 പേർക്ക് കൂടി കോവിഡ് – 7723 പേർക്ക് രോഗമുക്തി – ചികിത്സയിലുള്ളവർ 95,407 – 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ

16

തിരുവനന്തപുരം :കേരളത്തിൽ 8764 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂർ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂർ 370, കാസർഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം ബാധിച്ചവരുടെ എണ്ണം.

മരണം 21

21 മരണം സ്ഥിരീകരിച്ചു. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാൻസിസ് (68), നീർക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാർ (51), കോമന സ്വദേശി പുരുഷൻ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68),

ഉദയംപേരൂർ സ്വദേശി എൻ.എൻ. വിശ്വംഭരൻ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂർ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്‌മാൻ (68), ബാലുശേരി സ്വദേശി ആര്യൻ (70), പെരുവാറ്റൂർ സ്വദേശി ബീരാൻ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കൻ (73),

മേപ്പയൂർ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങൾ (68), അവിദനല്ലൂർ സ്വദേശി പ്രഭാകർ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂർ എരഞ്ഞോളി സ്വദേശി അമർനാഥ് (69), കാസർഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ മരണം 1046 ആയി. ഇത് കൂടാതെയുള്ള മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

സമ്പർക്കം 8039

8039 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂർ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂർ 333, കാസർഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.
76 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂർ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്.

രോഗമുക്തി

ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂർ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂർ 442, കാസർഗോഡ് 422 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള വിശദാംശം. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,07,357 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

നിരീക്ഷണത്തിലുള്ളവർ 2,82,000

വിവിധ ജില്ലകളിലായി 2,82,000 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 2,54,841 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 27,159 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2925 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതിയ ഹോട്ട് സ്‌പോട്ടുകൾ 11

11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈൻമെന്റ് സോൺ വാർഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (സബ് വാർഡ് 14), മുളന്തുരുത്തി (സബ് വാർഡ് 9, 13), പാറക്കടവ് (സബ് വാർഡ് 17), തൃശൂർ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാർഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാർഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാർഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ഒഴിവാക്കിയ ഹോട്ട് സ്‌പോട്ടുകൾ 15

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ള

NO COMMENTS