ശബരിമല വൈകിട്ട് അഞ്ചിന് നട തുറന്നു

162

സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്ക് ശേഷം മാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
ബുധനാഴ്ച്ച പു​​ല​​ര്‍​​ച്ചെ അ​​ഞ്ചി​​നു മ​​ഹാ​​ഗ​​ണ​​പ​​തി​​ഹോ​​മ​​ത്തോ​​ടെ പ​​തി​​വു പൂ​​ജ​​ക​​ള്‍ ആ​​രം​​ഭി​​ക്കും. 17നു ​​രാ​​ത്രി​​യാ​​ണ് ന​​ട അ​​ട​​യ്ക്കു​​ന്ന​​ത്.

സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി നി​​ല​​യ്ക്ക​​ല്‍ മു​​ത​​ല്‍ സ​​ന്നി​​ധാ​​നം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് 700 അം​​ഗ പോ​​ലീ​​സ് സം​​ഘ​​ത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ​​ന്നി​​ധാ​​നം, പ​​ന്പ, നി​​ല​​യ്ക്ക​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​രോ എ​​സ്പി​​മാ​​രും അ​​വ​​രോ​​ടൊ​​പ്പം ര​​ണ്ട് ഡി​​വൈ​​എ​​സ്പി​​മാ​​ര്‍ വീ​​ത​​വും ചു​​മ​​ത​​ല​​യേ​​റ്റിട്ടുണ്ട്. നാ​​ലു വീ​​തം സി​​ഐ​​മാ​​രും എ​​ല്ലാ സ്ഥ​​ല​​ങ്ങ​​ളി​​ലും ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​കും.

NO COMMENTS