ഓം പ്രകാശ് റാവത്ത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

282

ന്യൂഡല്‍ഹി: ഓം പ്രകാശ് റാവത്തിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായ എ.കെ ജ്യോതി തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ നിയമനം.
തിരഞ്ഞെടുപ്പ് കമ്മീഷണറായി റാവത്ത് ചൊവ്വാഴ്ച ചുമതലയേല്‍ക്കും. മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള 1977 ബാച്ചിലെ ഐ.എ.എസ് ഓഫീസറാണ് റാവത്ത്. മുന്‍ സാമ്ബത്തിക സെക്രട്ടറി അശോക് ലവാസയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.

NO COMMENTS