ഓഖി മുന്നറിയിപ്പ് നവംബര്‍ 29ന് സംസ്ഥാനത്തിന് നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

190

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നവംബര്‍ 29ന് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്.മുപ്പതാം തീയതി ഉച്ചയ്ക്കാണു മുന്നറിയിപ്പു ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലടക്കമുള്ള ഓഖി ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനിരിക്കെയാണു വിശദീകരണം. സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മുന്നറിയിപ്പിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS