കോട്ടയത്ത് മൂന്നു കിലോ കഞ്ചാവുമായി ഒഡിഷ്യ സ്വദേശി എക്സൈസ് പിടിയിൽ

200

കോട്ടയം: കോട്ടയം നഗരത്തിൽ മൂന്നു കിലോ കഞ്ചാവുമായി ഒഡിഷ്യ സ്വദേശി എക്സൈസ് പിടിയിൽ.നീൽ സിസ്സായെന്നയാളാണ് പിടിയിലായത്. കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടു വന്ന കഞ്ചാവെന്നാണ് ഇയാള്‍ എക്സൈസിന് കൊടുത്തിരിക്കുന്ന മൊഴി. എക്സൈസ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെയാണ് നാഗമ്പടത്തുനിന്നും ഇയാള്‍ പിടിയിയിലായത്.
ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യൽ. ഇതിനാൽ തന്നെ കഞ്ചാവിന്റെ ഉറവിടത്തെ സംബന്ധിച്ച് എക്സൈസിന് പൂര്‍ണവിവരം ലഭിച്ചിട്ടില്ല. പത്തു ദിവസം മുമ്പ് കേരളത്തിലെത്തിയപ്പോള്‍ കൊണ്ടു വന്നതാണ് കഞ്ചാവെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. തൊടുപുഴ പൈങ്ങട്ടൂരിൽ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നീൽ സിസ്സയുടെ താമസം.

NO COMMENTS

LEAVE A REPLY