ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടക്കേണ്ടി വന്ന സംഭവം: ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നവിന്‍ പട്‌നായിക്ക്

163

ഭുവനേശ്വര്‍: ഒഡിഷയില്‍ ആദിവാസി യുവാവിന് ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ട് നല്‍കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നവിന്‍ പട്‌നായിക്ക് പറഞ്ഞു.
സംഭവം ഏറെ വേദനപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടത്തി ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
ഒഡിഷയിലെ കലഹന്ദിയില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനാല്‍ ആദിവാസി യുവാവ് ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.സമൂഹ മാദ്ധ്യമങ്ങളിലും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും ഇത് ചര്‍ച്ചയായതോടെ ഒഡിഷ സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു.ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന മുഖ്യമന്ത്രി നവിന്‍ പട്‌നായിക്ക് പറഞ്ഞു

NO COMMENTS

LEAVE A REPLY