ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 15 വരെ നീണ്ട് നില്‍ക്കുന്ന 45 ദിവസത്തെ  വിപുലമായ ആഘോഷങ്ങള്‍

53

കാസര്‍കോട് :ഐ.സി.ഡി.എസ് പദ്ധതിയുടെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 15 വരെ നീണ്ട് നില്‍ക്കുന്ന 45 ദിവസത്തെ  വിപുലമായ ആഘോഷങ്ങള്‍ നടന്നു വരികയാണ്. 

കോവിഡ് കാലത്ത് കുരുന്നുകള്‍ക്ക് അറിന്റെ ബാലപാഠങ്ങള്‍ നല്‍കുന്ന അങ്കണവാടികളിലും ഗുണഭോക്താക്കളുടെ വീടുകളിലുമായാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

വെളിച്ചം തെളിച്ച് ആരംഭം

ആദ്യ ദിനത്തില്‍ (ഒക്ടോബര്‍ രണ്ടിന്) വെളിച്ചം എന്ന പേരില്‍ ജില്ലയിലെ എല്ലാ അങ്കണവാടികളിലും ഗുണഭോക്താക്കളുടെ വീടുകളിലും വെളിച്ചം തെളിയിച്ച് പരിപാടികള്‍ ആരംഭിച്ചു. ഗാന്ധിജയന്തി നാളിലെ ആഘോഷത്തിന് ശേഷം അങ്കണവാടി എന്റെ മലര്‍വാടി എന്ന പരിപാടിയില്‍ അങ്കണവാടി പ്രദേശത്തെ അമ്മമാര്‍ക്ക് അങ്കണവാടി സേവനങ്ങളെക്കുറിച്ചും മികവുറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവതരിപ്പിക്കാനായി അവസരം നല്‍കി. മൂന്നാം നാള്‍ 45 വര്‍ഷത്തെ ജൈത്രയാത്രയ്ക്കിടയില്‍ ഐ.സി.ഡി.എസ് സേവനം ലഭിച്ചവര്‍ക്ക് അവരുടെ അനുഭവങ്ങള്‍പങ്കുവെക്കാന്‍ ഓര്‍മ്മക്കുറിപ്പെന്ന പരിപാടി നടത്തി. നാലാം നാളില്‍ നമ്മുടെ അങ്കണവാടി എന്ന പരിപടിയിലൂടെ അങ്കണവാടികളെക്കുറിച്ച് പ്രമുഖ കലാ സാംസ്‌ക്കാരിക, കായിക വ്യക്തിത്വങ്ങളുടെ സന്ദേശം പങ്കുവെക്കാന്‍ അവസരമൊരുക്കി.

അഞ്ചാം നാളില്‍ പോഷണ മന്ത്രം എന്ന പേരിലൂടെ ടി.എച്ച്. ആര്‍ ഗുണഭക്താക്കളായ കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ ടി.എച്ച്.ആര്‍ ഉപയോഗിച്ച് പ്രഭാത ഭക്ഷണം തയ്യാറാക്കി കുട്ടികള്‍ കഴിക്കുന്ന ഫോട്ടോ യും പാചക കുറിപ്പും പങ്കുവെക്കുന്ന പരിപാടി തുടങ്ങി നീളുകയാണ് ജില്ലയിലെ വ്യത്യസ്തമായ പരിപാടികള്‍.

കാസര്‍കോടിന്റെ പ്രാദേശിക കലാ സാംസ്‌ക്കാ രിക കൂട്ടായ്മകള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയെ അങ്കണവാടി തലത്തില്‍ ജനങ്ങളിലേക്കെത്തിക്കാനായി ഫോട്ടോ കൊളാഷ് സമര്‍പ്പിക്കുന്ന തുളുനാടിന കലാ വൈഭവെ പരിപാടി ഒക്ടോബര്‍ 26ന് സംഘടിപ്പിക്കും.

അന്നും ഇന്നും അങ്കണവാടികള്‍ മാറ്റത്തിലൂടെ, ക്രിയ്തമകത, അങ്കണവാടി സാമൂഹിക മാറ്റത്തിന്റെ വാതായനം, കയ്യെഴുത്ത് പ്രതി, ഞങ്ങളിലൂടെ, തലമുറകളിലൂടെ, കയ്യൊപ്പ്, വേറിട്ട വഴികള്‍, ഗുരുവനം, സാക്ഷ്യം, സാമൂഹ്യ സുരക്ഷ, കരുതലോടെ സീനിയര്‍ ക്ലബ്ബ്, കൂട്ടായ്മ, കിലുക്കാം പെട്ടി, തുളുനാടിനെ കലാവൈഭവെ,സര്‍ഗ്ഗ സംഗംമം, അമൃതം ദീവാമൃതം, വര്‍ണോത്സവം, ഒരു വട്ടം കൂടം, പതിരില്ലാത്ത പഴംചൊല്ല്, ലളിതം പഠനം, വര്‍ണ്ണ കാഴ്ച, നമുക്ക് ചുറ്റും, സ്ത്രീ ഇന്നലെ ഇന്ന് നാളെ, അങ്കണവാടി @2025, ഞാനും എന്റെ ചാച്ചാജിയും, സര്‍ഗോത്സവം തുടങ്ങി വിവിധ പരിപാടികളാണ് കാസര്‍കോട് ജില്ലാ ഐ.സി.ഡി.എസ് ഓഫീസ് ഒരുക്കിയിരിക്കുന്നത്.

ശിശു ദിനത്തില്‍ ഞാനും എന്റെ ചാച്ചാജിയും

ശിശു ദിനത്തില്‍ ഞാനും എന്റെ ചാച്ചാജിയും എന്ന പരിപാടി നടത്തും. പരിപാടിയില്‍ പഴയ കാലങ്ങളില്‍ അങ്കണവാടികളില്‍ ശിശു ദിനം ആഘോഷിച്ച ഫോട്ടോകള്‍ കൊളാഷ് ചെയ്ത് നല്‍കണം. സമാപന ദിവസം അങ്കണവാടികളില്‍ 45 വൃക്ഷതൈകള്‍ നടും.

വിവിധ പരിപാടികളുടെ വീഡിയോ ഐ.സി.ഡി.എസ് @ 45 ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു പ്രകാശനം ചെയ്യും.

അങ്കണവാടികള്‍ നല്‍കുന്ന വിവിധ സേവനങ്ങളുടെ ഗുണഭോക്താക്കളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും ഗുണഭോക്താക്കളിലൂടെ പൊതുസമൂഹമാകെയും പരിപാടികളില്‍ പങ്കാളികളാകും.

സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, ഐ.സി.ഡി.എസ് മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, ആശാ വര്‍ക്കര്‍മാര്‍, എ.എന്‍.എം, ജെ.പി.എച്ച്.എന്‍, റിവ്യൂ പ്ലാനിങ് ജീവനക്കാര്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങളുടെ സംഘാടകരര്‍

ഗാന്ധി ജയന്തി ഓണ്‍ലൈന്‍ മത്സരങ്ങള്‍: വിജയികള്‍ക്ക് 

സമ്മാനം നല്‍കി

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം ഇളം തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സാക്ഷ്യപത്രവും സമ്മാനവും നല്‍കി. 

ഗാന്ധി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാരോണ്‍ ജോസഫ്(പ്ലസ് ടു വിദ്യാര്‍ഥിനി, വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍),  രണ്ടാം സ്ഥാനം നേടിയ ആര്യ നാരായണന്‍ എം കെ കുണ്ടംകുഴി (നവോദയ വിദ്യാലയം, പെരിയ) എന്നിവര്‍ക്കും കവിതാലാപന മത്സരത്തില്‍ 
ഒന്നാം സ്ഥാനം നേടിയ ഭഗത് ജീവന്‍
( എട്ടാംതരം  വിദ്യാര്‍ഥി, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), രണ്ടാം സ്ഥാനം നേടിയ ശിവരഞ്ജിനി പി വി ( എട്ടാം തരം വിദ്യാര്‍ഥി, ബളാംതോട് ജി എച്ച് എസ് എസ്) എന്നിവര്‍ക്കും ക്യഷ് പ്രൈസും സാക്ഷ്യപത്രവും സമ്മാനിച്ചു.

ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 1000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക്  500 രൂപയുമാണ് ക്യാഷ് പ്രൈസ് നല്‍കിയത്

ഗാന്ധി വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിയോണ്‍ റോഡ്രിഗ്‌സ് രണ്ടാം സ്ഥാനം നേടിയ അജില്‍ ദേവ് എന്നിവര്‍ക്ക് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിച്ചു. 

മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥി കള്‍ക്കുമുള്ള സാക്ഷ്യപത്രം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് കൈപ്പറ്റാവുന്ന താണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അറിയിച്ചു

NO COMMENTS