ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം ഓ​സീ​സി​നു മറികടക്കാൻ സാധിച്ചില്ല – ലോ​ക​ക​പ്പി​ൽ ഇന്ത്യക്ക് 36 റണ്‍സ് ജ​യം –

231

ല​ണ്ട​ന്‍: ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഓ​സീ​സി​നെ ഇ​ന്ത്യ 316 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി. 36 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം. ഇ​തോ​ടെ ലോ​ക​ക​പ്പി​ലെ ര​ണ്ടാം ജ​യം ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ശി​ഖ​ര്‍ ധ​വാ​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും രോ​ഹി​ത് ശ​ര്‍​മ​യു​ടെ​യും അ​ര്‍​ധ സെ​ഞ്ചു​റി​ക​ളുടെയും കരുത്താണ് ഇ​ന്ത്യ​യെ കൂ​റ്റ​ന്‍ സ്കോ​റി​ലെ​ത്തി​ച്ച​ത്. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 353 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഓ​സീ​സി​നെ ഭൂ​വ​നേ​ശ്വ​ര്‍ കു​മാ​റും ജ​സ്പ്രി​ത് ബും​മ്ര​യും എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ന്‍ പേ​സ് ആ​ക്ര​മ​ണ​ത്തെ​യും ക​രു​ത​ലോ​ടെ​യാ​ണ് ഓ​സീ​സ് നേ​രി​ട്ട​ത്. ഡേ​വി​ഡ് വാ​ര്‍​ണ​റും ആ​രോ​ണ്‍ ഫി​ഞ്ചും ചേ​ര്‍​ന്ന് 61 റ​ണ്‍​സാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ടി​ല്‍ നേ​ടി​യ​ത്. ഫി​ഞ്ച് (36) റൺ ഔട്ട് ആ​യ​തോ​ടെ ഇ​ന്ത്യ പ​തു​ക്കെ ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഫി​ഞ്ചി​നു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സ്മീ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന് വാ​ര്‍​ണ​ര്‍ ഓ​സീ​സ് സ്കോ​ര്‍ ഉ​യ​ര്‍​ത്തി. വാ​ര്‍​ണ​റും (56) സ്മി​ത്തും(69) അ​ര്‍​ധ സെ​ഞ്ചു​റി​ക​ള്‍ നേ​ടി ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി. ഇ​തോ​ടെ കോ​ഹ്ലി പ​ന്ത് ചാ​ഹ​ലി​നെ ഏ​ല്‍​പ്പി​ച്ചു. കോ​ഹ്‌​ലി​യു​ടെ പ്ര​തീ​ഷ​ക​ള്‍ നി​ല​നി​ര്‍​ത്തി ചാ​ഹ​ല്‍ വാ​ര്‍​ണ​റെ വീ​ഴ്ത്തി. പി​ന്നീ​ട് സ്മീ​ത്ത് ക​വാ​ജ​യ്ക്കൊ​പ്പം ചേ​ര്‍​ന്ന് ഓ​സീ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ പ​ന്ത് കോ​ഹ്‌​ലി ബും​മ്ര​യ്ക്കു ന​ല്‍​കി. കോ​ഹ്‌​ലി​യു​ടെ ക​ണ​ക്കു​ക​ള്‍ പി​ഴ​ച്ചി​ല്ല. 42 റ​ണ്‍​സെ​ടു​ത്ത ക​വാ​ജ​യെ ബും​മ്ര പ​വ​ലി​യ​ന്‍ ക​യ​റ്റി. പി​ന്നാ​ലെ സ്മി​ത്തി​നെ ഭൂ​വ​നേ​ശ്വ​ര്‍ കു​മാ​റും വീ​ഴ്ത്തി.അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ അ​ല​ക്സ് കാ​രെ ക​ത്തി​ക്ക​യ​റി​യെ​ങ്കി​ലും ഓ​സീ​സി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചി​ല്ല. 35 പ​ന്തി​ല്‍ 55 റ​ണ്‍​സെ​ടു​ത്ത കാ​രെ​യെ പി​ന്തു​ണ​യ്ക്കാ​ന്‍ ആ​രും ഉ​ണ്ടാ​യി​ല്ല. അ​ഞ്ച് ഓ​സീ​സ് താ​ര​ങ്ങ​ള്‍​ക്ക് ര​ണ്ട​ക്കം കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ല.

ഇ​ന്ത്യ​യ്ക്കാ​യി ഭൂ​വ​നേ​ശ്വ​ര്‍ കു​മാ​റും ജസ്പ്രീത് ബും​മ്ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. ചാ​ഹ​ല്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. നേ​ര​ത്തെ ഓ​സീ​സി​നെ​തി​രെ സാ​വ​ധാ​ന​ത്തി​ല്‍ തു​ട​ങ്ങി കൊ​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കും പാ​റ്റ് ക​മ്മി​ന്‍​സും തു​ട​ക്ക​മി​ട്ട ഓ​സീ​സ് പേ​സ് ആ​ക്ര​മ​ണ​ത്തെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും ശി​ഖ​ര്‍ ധ​വാ​നും നേ​രി​ട്ട​ത്. ഓ​പ്പ​ണ​റു​മാ​ര്‍ ക​രു​ത​ലോ​ടെ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​ര​ത്തി​ല്‍ ഒ​രു ബ്രേ​ക്ക് ത്രൂ ​ല​ഭി​ക്കാ​ന്‍ 23-ാം ഓ​വ​ര്‍ വ​രെ ഓ​സീ​സി​ന് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

രോ​ഹി​ത്ത് ശ​ര്‍​മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. 70 പ​ന്തി​ല്‍ 57 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ സ​ന്പാ​ദ്യം. 127 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​ക്കെ​ട്ടാ​ണ് രോ​ഹി​ത്തും ധ​വാ​നും ചേ​ര്‍​ന്ന് പ​ടു​ത്തു​യ​ര്‍​ത്ത​ത്. 109 പ​ന്തു​ക​ള്‍ നേ​രി​ട്ട ധ​വാ​ന്‍ 16 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് 117 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ടി​യ​ത്. ലോ​ക​ക​പ്പി​ല്‍ ധ​വാ​ന്‍ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ധ​വാ​ന്‍ നേ​ടു​ന്ന നാ​ലാ​മ​ത്തെ സെ​ഞ്ചു​റി​യും.രോ​ഹി​ത്തി​നു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ വെ​ടി​ക്കെ​ട്ടാ​ണ് പി​ന്നീ​ട് കാ​ണു​വാ​ന്‍ സാ​ധി​ച്ച​ത്. 77 പ​ന്തി​ല്‍ ര​ണ്ട് സി​ക്സും നാ​ല് ഫോ​റും ഉ​ള്‍​പ്പെ​ടെ 82 റ​ണ്‍​സാ​ണ് കോ​ഹ്‌​ലി നേ​ടി​യ​ത്. ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും കോ​ഹ്‌​ലി​ക്ക് ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ന​ല്‍​കി​യ​ത്. വെ​റും 27 പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ള്‍​പ്പെ​ടെ 48 റ​ണ്‍​സാ​ണ് പാ​ണ്ഡ്യ അ​ടി​ച്ചെ​ടു​ത്ത​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ് ര​ണ്ട് വി​ക്ക​റ്റും പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, കൂ​ള്‍​ട്ട​ര്‍​നൈ​ല്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.പാ​ണ്ഡ്യ​യ്ക്കു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ എം.​എ​സ്. ധോ​ണി​യും ക​രു​തി​വ​ച്ച​ത് വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ത​ന്നെ. 14 പ​ന്തി​ല്‍ 27 റ​ണ്‍​സാ​ണ് ധോ​ണി നേ​ടി​യ​ത്. മൂ​ന്ന് പ​ന്തി​ല്‍ 11 റ​ണ്‍​സ് ലോ​കേ​ഷ് രാ​ഹു​ലും നേ​ടി.

NO COMMENTS