വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്‍റണ് പിന്തുണയുമായി പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാന്‍ ഹിലാരിക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ബെര്‍നി സാന്റേഴ്സുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് ഒബാമ ഹിലാരിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.
ഹിലാരി അമേരിക്കന്‍ പ്രസിഡന്റാകാന്‍ എന്തുകൊണ്ടും യോഗ്യയാണെന്ന് ഒബാമ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹിലാരി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹിലാരിയിലൂടെ അമേരിക്കയുടെ പുതിയ ചരിത്രമാണ് കുറിക്കപ്പെടുന്നത്. യു.എസ് സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്ബോള്‍ തന്നെ ഹിലാരിയുടെ പ്രവര്‍ത്തന മികവ് നാമെല്ലാവരും കണ്ടതാണ്.രാജ്യം പല തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴെല്ലാം അവരുടെ ഇടപെടല്‍ സ്തുത്യര്‍ഹമായിരുന്നുഒബാമ പറയുന്നു.
ധൈര്യവും അര്‍പ്പണബോധവുമാണ് ഹിലാരിയുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദവി അലങ്കരിക്കാന്‍ അവരേപ്പോലെ അര്‍ഹതയുള്ള വേറെ ആരും ഇന്നില്ല. എന്റെ യാത്രയുടെ തുടക്കം മുതല്‍ ഹിലാരി എനിക്കൊപ്പമുണ്ടായിരുന്നു. ഞാന്‍ ഹിലാരിക്കൊപ്പം ചേരുന്നു ഒബാമ പറയുന്നു.