ട്രംപിനെ രൂക്ഷവിമര്‍ശനവുമായി ബറാക് ഒബാമ ; ട്രംപ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്ക് പോലും അര്‍ഹനല്ലെന്ന് ഒബാമ

229

വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപിനുളള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കണമെന്ന് ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന ആള്‍ പ്രസിഡന്റാകാന്‍ എന്നല്ല സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി കിട്ടാന്‍ പോലും അര്‍ഹനല്ലെന്ന് ഒബാമ പരിഹസിച്ചു.നോര്‍ത്ത് കരോലിനയില്‍ ഹിലരിക്കായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ട്രംപിനെ ഒബാമ അധിക്ഷേപിച്ചത്. ട്രംപ് പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ ആരുടേയും ഭര്‍ത്താവോ അച്ഛനോ ആകേണ്ടതില്ല. ഒരു നല്ല മനുഷ്യന്‍ ആയിരുന്നാല്‍ മതി. ട്രംപിന് ഇതിനെല്ലാം ബാലറ്റിലൂടെ മറുപടി നല്‍കണമെന്നുംഒബാമ ആവശ്യപ്പെട്ടു. ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് ഒബാമയുടെ പ്രതികരണം.മുതിര്‍ന്ന പല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതേ പാത മറ്റ് പ്രതിനിധികളും പിന്തുടരണമന്ന് ഒബാമ പറഞ്ഞു. തെര‍ഞ്ഞെടുപ്പില്‍ ഹിലരിക്ക് ലീഡ് രേഖപ്പെടുത്തി പുതിയ അഭിപ്രായ സര്‍വ്വേകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ട്രംപിനെതിരെ ആഞ്ഞടിച്ച്‌ ഒബാമയും രംഗത്തെത്തിയത്.

NO COMMENTS

LEAVE A REPLY