രാജ്യത്ത് ജിഎസ്‍ടി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ശക്തമായ നിലപാടുകള്‍ക്ക് ബറാക് ഒബാമയുടെ പ്രശംസ

321

രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ നിലപാടുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രശംസ.ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ച്ചയിലാണ് ആഗോളാടിസ്ഥാനത്തില്‍ ലോകം ധനകാര്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുമ്പോഴും ജിഎസ്‍ടി നടപ്പാക്കാനുള്ള തീരുമാനത്തെ ഒബാമ അഭിനന്ദിച്ചത്. 2017 ഏപ്രില്‍ ഒന്നുമുകതല്‍ ചരക്ക് സേവന നികുതി സമ്പ്രദായം രാജ്യത്ത് നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2016 ഓഗസ്റ്റ് എട്ടിനാണ് ജി.എസ്.ടി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇനി പകുതി സംസ്ഥാനങ്ങളുടെ കൂടി അംഗീകാരം ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. വിയറ്റ്നാം സന്ദര്‍ശനം പൂര്‍ത്തിയാക്കി ജി-20 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം മോദി അറിയിച്ചു.

NO COMMENTS

LEAVE A REPLY