റിസര്‍വ് ബാങ്കിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം രാജ്യദ്രോഹം : ഒ. രാജഗോപാല്‍

155

തിരുവനന്തപുരം • റിസര്‍വ് ബാങ്കിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നു ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. സഹകരണമേഖലയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന പ്രചാരണം ബാലിശമാണ്. ഇരുമുന്നണികളും കള്ളപ്പണം കൈകാര്യം ചെയ്യാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുകയാണ്. മുന്നണികള്‍ തമ്മില്‍ കള്ളപ്പണകൂട്ടുകെട്ടുണ്ട്. ഇതിനു തെളിവാണ് ഒരുമിച്ചു സമരം ചെയ്യുന്നതെന്നും രാജഗോപാല്‍ പറഞ്ഞു