ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും : ഒ.രാജഗോപാല്‍

168

തിരുവനന്തപുരം• ബിജെപി ദേശീയ കൗണ്‍സിലില്‍ സിപിഎമ്മിനെ ഉന്നംവയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആരോപണവുമായി ഒ.രാജഗോപാല്‍ എംഎല്‍എ.സംസ്ഥാനത്ത് ആദ്യമായി ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ ഒന്നും രണ്ടും പ്രതികളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെന്ന് രാജഗോപാല്‍ പറഞ്ഞു‍. സിപിഎം അതിക്രമങ്ങള്‍ ദേശീയ കൗണ്‍സിലിലെ രാഷ്ട്രീയ പ്രമേയത്തില്‍ മുഖ്യവിഷയമാകുമെന്നും രാജഗോപാല്‍ മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു.ആര്‍എസ്‌എസ്സിന്റെയും ബിജെപിയുടെയും വളര്‍ച്ച എല്ലാക്കാലത്തും സിപിഎം നേരിടുന്നത് കൊലപാതക രാഷ്ട്രീയത്തിലൂടെയാണ്.
1967ല്‍ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിനു പിന്നാലെ സംഭവിച്ചതും അതാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണു കേസില്‍ നിന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തലയൂരിയതെന്ന് രാജഗോപാല്‍ ആരോപിച്ചു.അടുത്തകാലത്തെ സിപിഎം അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ ഉള്‍പ്പടെ പ്രധാനവിഷയങ്ങള്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY