ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

131

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭവത്തില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണം.പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നോട്ടീസ്. സംഭവത്തില്‍ ശ്രീറാം സസ്പെന്‍ഷനിലാണ്. അത് തുടരുന്നതിന് നോട്ടീസ് നല്‍കി മറുപടി വാങ്ങണം. എന്നാല്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകണമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനത്തിലേ പറ്റൂ. അതിന് കോടതി നിശ്ചിത കാലത്തേക്ക് ശിക്ഷിക്കണം. ഈ കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ.

മദ്യപിച്ചോയെന്ന് പരിശോധിക്കാന്‍ ഒമ്ബത് മണിക്കൂറിനു ശേഷമാണ് രക്തസാമ്ബിള്‍ ശേഖരിച്ചത്. ഇതുള്‍പ്പടെയുള്ള പോലീസ് നടപടികളും മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം ചികിത്സ തേടിയതുമൊക്കെ ഏറെ വിവാദമായിരുന്നു. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച്‌ ബഷീര്‍ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു.

അപകടസ്ഥലത്ത് കാണാതായ ബഷീറിന്റെ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായില്ല.ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങള്‍ പാലിക്കാതെയും കാറോടിച്ച്‌ മാധ്യമപ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി നടപടിയില്‍നിന്ന് ശ്രീറാമിനെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്.

NO COMMENTS