ഉത്തരകൊറിയയുടെ ​റോക്കറ്റ്​ എൻജിൻ പരീക്ഷണം വിജയം

165

സിയോൾ: ഉത്തരകൊറിയയുടെ ​റോക്കറ്റ്​ എൻജിൻ പരീക്ഷണം വിജയം. കൊറിയൻ മാധ്യമങ്ങളാണ്​ ഞായറാഴ്​ച വാർത്ത പുറത്ത്​ വിട്ടത്​. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ പുതിയ പരീക്ഷണം സഹായിക്കുമെന്ന പ്രതീക്ഷയാണ്​ ഉത്തരകൊറിയക്കുള്ളത്​. രാജ്യത്തിന്‍റെ ​റോക്കറ്റ്​ വ്യവസായത്തിൽ പുതിയ തുടക്കമാണ്​ പരീക്ഷണമെന്ന്​ ​ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉൻ പറഞ്ഞു. യു.എൻ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി. യു എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കെയാണ്​ ഉത്തരകൊറിയയുടെ റോക്കറ്റ്​ എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്​. മേഖലയിലെ പ്രശ്​നങ്ങൾ ചൈനയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന്​ നേരത്തെ അമേരിക്ക വ്യക്​തമാക്കിയിരുന്നു. പല വിഷയങ്ങളിലും ഉത്തരകൊറിയക്ക്​ പരോക്ഷ പിന്തുണ നൽകുന്ന നിലപാടാണ്​ ചൈന സ്വീകരിക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​.

NO COMMENTS

LEAVE A REPLY