നോര്‍ക്ക റൂട്ട്സ് മുഖേന ടെക്നീഷ്യന്‍മാര്‍ക്ക് യു എ ഇ യില്‍ അവസരം

98

പത്തനംതിട്ട : യു എ ഇ യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു.

ന്യൂറോടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുളള 30 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം.

ശമ്പളം 6000-7000 ദിര്‍ഹം (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ ) ലഭിക്കും. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 1800 42 53939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18.

NO COMMENTS