കൊച്ചി നഗരത്തില്‍ പുതിയ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

172

കൊച്ചി: കൊച്ചി നഗരത്തില്‍ പുതിയ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നിലവില്‍ ഓടുന്ന ഓട്ടോകള്‍ ഘട്ടം ഘട്ടമായി എല്‍.പി.ജി., സി.എന്‍.ജി. ഇന്ധനങ്ങളിലേക്ക് മാറ്റണം. അതിനായി സബ്‌സിഡി നല്‍കാനും ടോമിന്‍ തച്ചങ്കിരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എല്‍.പി.ജി., സി.എന്‍.ജി.യിലേക്ക് മാറാനായി 50 ശതമാനം സബ്‌സിഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡീസല്‍ ഓട്ടോകള്‍ക്ക് മലിനീകരണം കൂടുതലായതിനാലാണ് ഇങ്ങനൊരു നിര്‍ദേശം. പുതിയതായി പതിനായിരം ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാനിരിക്കെയാണ് ഗതാഗത കമ്മീഷണറുടെ ഈ ശുപാര്‍ശ.
കൊച്ചിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഈയൊരു സാഹചര്യത്തിലാണ് ഗതാതഗ കമ്മീഷണര്‍ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്.

NO COMMENTS

LEAVE A REPLY