പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു

232

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. മണിയുടെ വിശദീകരണം തടസപ്പെടുത്തി ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ രംഗത്തെത്തി . സ്പീക്കറുടെ ഇരിപ്പിടം മറയ്ക്കുന്ന രീതിയിൽ കറുത്ത ബാനർ ഉയർത്തി. ഇത് അംഗീകരിക്കാനാകില്ല . മറ്റ് നിയമസഭകളിലൊന്നും ഈ പ്രതിഷേധമില്ലെന്നും സ്പീക്കർ പറഞ്ഞു. സഭാ നടപടികൾ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാർഡും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. വ്യക്തിപരമായി വിശദീകരണത്തിന് അവസരം നല്‍കിയതോടെയാണ് പ്രതിപക്ഷം ബഹളം വെച്ചത്. അടിയന്തര പ്രമേയം അവതരിപ്പിച്ചതിന് ശേഷമാണ് മണി വിശദീകരണം നല്‍കിയത്. സഭയുടെ കീഴ്വഴക്കം സ്പീക്കര്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

NO COMMENTS

LEAVE A REPLY