നിഷില്‍ കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് ഒഴിവ്

218

തിരുവനന്തപുരം : തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശ്രവണശേഷി പരിമിതി നേരിടുന്ന മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. നിഷ് വെബ്‌സൈറ്റില്‍ വിശദമായി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nish.ac.in/others/career സന്ദര്‍ശിക്കുക