ഡല്‍ഹി കൂട്ടബലാത്സംഗം; വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ്ക്യൂറി

177

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് അമിക്കസ് ക്യൂറി. ഇക്കാര്യം ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വധശിക്ഷ നല്‍കുന്നതിന് മുമ്ബ് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കാണിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശിക്ഷയെ കുറിച്ച്‌ പ്രതികളുടെ വിശദീകരണം തേടിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ നാലു പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യുറിയെ നിയമിച്ചത്.

NO COMMENTS

LEAVE A REPLY