നീ​ര​വ് മോ​ദി അ​റ​സ്റ്റി​ല്‍

157

ല​ണ്ട​ന്‍: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി നീ​ര​വ് മോ​ദി അ​റ​സ്റ്റി​ല്‍. ല​ണ്ട​നി​ലാ​ണ് മോ​ദി അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് ത​ന്നെ മോ​ദി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​ന്‍ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്നു. വെ​സ്റ്റ് മി​ന്‍​സ്റ്റ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഈ ​മാ​സം 25നു ​മോ​ദി​യെ ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നീ​ര​വ് മോ​ദി​യെ കൈ​മാ​റ​ണ​മെ​ന്ന എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നീ​ര​വ് മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​ന് 2018 ഓ​ഗ​സ്റ്റി​ലാ​ണ് എ​ന്‍‌​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​പേ​ക്ഷ ന​ല്കി​യ​ത്.2018ല്‍ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു നീ​ര​വ് മോ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​ത്. ല​ണ്ട​നി​ലെ തെ​രു​വി​ലൂ​ടെ നീ​ര​വ് മോ​ദി സ്വ​ത​ന്ത്ര​നാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഏ​താ​നും ദി​വ​സം മു​ന്പ് പു​റ​ത്തു​വ​ന്നി​രു​ന്നു.

NO COMMENTS