നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാറിനു തീ പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. അവരില്‍ ഒരാള്‍ സ്ത്രീയാണ്.
കൊല്ലം രജിസ്ട്രേഷനിലുള്ള ന്നന്ത02 ല്‍ 4130 നന്പര്‍ ഹുണ്ടായി സാന്‍ട്രോ കാറാണ് കത്തിയത്. ആര്‍.സി.രേഖകള്‍ പ്രകാരം കാറുടമയുടെ വിലാസം ശുഭ ങ്ക/ഗ്ന രാജേന്ദ്രന്‍പിള്ള, തേവലക്കര തെക്കേക്കര, കൊല്ലം എന്നാണ്. കാറില്‍നിന്ന് ഇവരുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പണവും സ്വര്‍ണവും കണ്ടെത്തി. ബംഗളുരുവിലുള്ള മകളെ വിവരം അറിയിക്കണമെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മകളുടെ ഫോണ്‍നന്പറും എഴുതിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്പതേ മുക്കാലോടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലെ ടോയ്ലറ്റ് കോംപ്ലക്സിന് പിന്നില്‍ റോഡരികില്‍നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് പെരുനാട് ഗ്രാമപഞ്ചായത്തംഗം രാജന്‍ വെട്ടിക്കലിന്‍റെ നേതൃത്വത്തില്‍ ഓടിക്കൂടിയ നാട്ടുകാര്‍, വിവരം പന്പ പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചു.
ഫയര്‍ ഫോഴ്സ് എത്തുന്നതിന് മുന്‍പ് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. പുരുഷന്‍റെ മൃതദേഹം കാറിനു പുറത്തും സ്ത്രീയുടേത് ഉള്ളിലുമാണ് കിടന്നിരുന്നത്. ഉള്ളില്‍ കാണപ്പെട്ട മൃതദേഹം പൂര്‍ണമായി കത്തിയ നിലയിലാണ്.
കാറിന് പുറത്ത് ലേഡീസ് ചെരുപ്പും കണ്ടെത്തി. പാര്‍ക്കിങ് ഗ്രൗണ്ട് വൈകിട്ട് വരെ വിജനമായിരുന്നെന്നും അതിന് ശേഷമാകാം കാര്‍ ഇവിടെ എത്തിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മാസപൂജയ്ക്കായി ശബരിമല നട തുറന്നിരുന്നെങ്കിലും നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.