നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലുണ്ടായ വെടിവയ്പില്‍ 36 ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

172

അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലുണ്ടായ വെടിവയ്പില്‍ 36 ഖനി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. മാരു ജില്ലയിലെ സ്വര്‍ണ ഖനി തൊഴിലാളികളുടെ ക്യാംപിലാണ് വെടിവയ്പ് നടന്നത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഭീകരാക്രമണമാണ് നടന്നതെന്ന് ഗവര്‍ണര്‍ അബ്ദുള്ളസീസ് യാരി അബൂബക്കര്‍ വ്യക്തമാക്കി.
സംഫാറയിലെ വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുന്ന സായുധ സംഘങ്ങളെ വകവരുത്താന്‍ ഇക്കഴിഞ്ഞ ജൂലായില്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി പ്രത്യേക സൈനിക യൂണിറ്റിനെ അയച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ നടന്ന ആക്രമണത്തില്‍ നൂറുകണക്കിന് ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.