ബീഹാറില്‍ മദ്യനിരോധനം വിജയകരമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

172

മുസാഫര്‍ നഗര്‍: ബീഹാറില്‍ മദ്യനിരോധനം വിജയകരമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം നിരോധിച്ചതോടെ ജനങ്ങള്‍ക്ക് പ്രീയം പാലിനോടും പാല്‍ ഉല്‍പ്പന്നങ്ങളോടുമാണെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വ്യക്തമാക്കി. നിശ്ചയ് യാത്രയുടെ ഭാഗമായി ചേതന സഭയില്‍ സംസാരിക്കുന്പോഴാണ് ജനങ്ങള്‍ക്കുണ്ടായ മാറ്റത്തെക്കുറിച്ച്‌ നിതീഷ് വാചാലനായത്. മദ്യനിരോധനം നടപ്പിലാക്കിലയതോടെ ഏറ്റവും പ്രീയം പേടയ്ക്കും, ഗുലാബ് ജാമിനുമാണ്. 15.5 ശതമാനം വര്‍ദ്ധന ഇവയുടെ വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ട്. പാല്‍ വില്‍പ്പനയിലും വന്‍ വര്‍ദ്ധനവുണ്ട്. തേന്‍ ഉല്‍പ്പാദന രംഗത്ത് 38 ശതമാനവും. കഴിഞ്ഞ ഏഴു മാസത്തിനിടയില്‍ ഇത്തരം ആഹാര സാധനങ്ങളോടാണ് ആള്‍ക്കാര്‍ക്ക് പ്രീയം. അഞ്ചു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട വികസനങ്ങളെക്കുറിച്ച്‌ ജനങ്ങളോട് സംവദിക്കാനാണ് നിതീഷ് കുമാര്‍ നിശ്ചയ് യാത്ര നടത്തുന്നത്.

NO COMMENTS

LEAVE A REPLY