സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു – .ശിവശങ്കറിനെ സാക്ഷിയാക്കും – റിപ്പോർട്ട്

39

കൊച്ചി : എന്‍.ഐ.എ ദക്ഷിണമേഖലാ ഡി.ഐ.ജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തിലുള്ള ചോദ്യം ചെയ്യല്‍ പുരോഗമി ക്കുകയാണ്. ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ ഓഫിസിലേക്ക് ശിവശങ്കരനെ വിളിപ്പിച്ചു സാക്ഷി യാക്കി മൊഴിയെടുക്കാനാണ്.സാധ്യത .ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതും സാക്ഷിയെന്ന നിലയിലാ ണെന്നും നെറ്റ് മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു

ശിവശങ്കര്‍ കസ്റ്റംസിനും എന്‍.ഐ.എക്കും നേരത്തേ നല്‍കിയ മൊഴി വിശകലനം ചെയ്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ പ്രോസിക്യൂട്ടർ പങ്കെടുക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല.

മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വര്‍ണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റില്‍ നടന്ന ഗൂഢാലോചന, പ്രതികള്‍ക്ക് ചെയ്ത് നല്‍കിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കറില്‍ നിന്ന് എന്‍.ഐ.എ ചോദിച്ച്‌ അറിയുക.ശിവശങ്കരന് നോട്ടീസ് നല്‍കിയത് ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ്

NO COMMENTS