കാശ്മീരില്‍ എന്‍ ഐ എ റെയ്ഡ് തുടരുന്നു ; യു.എ.ഇ പാക് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു

317

ശ്രീനഗര്‍: കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടംതേടി എന്‍.ഐ.എ റെയ്ഡ് നടത്തുന്ന പരിശോധന രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ ഇവിടെ നിന്ന് യു എ ഇ പാക് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ കറൻസികളും പിടിച്ചെടുത്തു. 2.5 കോടിരൂപയും ഭീകര സംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ ഇവയുടെ ലെറ്റര്‍പാഡുകള്‍ അടക്കമുള്ള രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ ഭീകര ബന്ധം തെളിയിക്കുന്ന പെന്‍ ഡ്രൈവുകളും ലാപ്ടോപ്പുകളും മറ്റു രേഖകളും കണ്ടെടുത്തു. മൂന്ന് കശ്മീരി വിഘടനവാദികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന ശക്തമാക്കിയത്. ഹുറീയത്ത് നേതാവ് സയ്യദ് അലി ഷാ ഗിലാനിയുമായി അടുപ്പമുള്ള അസാസ് അക്ബര്‍ അടക്കമുള്ളവരുടെ വസതികളിലാണ് റെയ്ഡ്.

NO COMMENTS