എന്‍ ഐ എ അറസ്റ്റ് ചെയ്ത മന്‍സീദ് നിരപരാധിയെന്ന് ഭാര്യ

229

കണ്ണൂര്‍ • കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി നിരപരാധിയെന്ന് കുടുംബം. മന്‍സീദിന് െഎഎസുമായി ബന്ധമില്ലെന്ന് ഫിലിപ്പീന്‍സുകാരിയായ ഭാര്യ മറിയം പറഞ്ഞു. ആരെങ്കിലും കെണിയില്‍ പെടുത്തിയതാകാമെന്നും കുടുംബസ്നേഹിയായ മന്‍സീദ് ഇത്തരം സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നും മറിയം പറഞ്ഞു. ഖത്തറില്‍ നിന്ന് നാലു ദിവസം മുന്‍പാണ് മന്‍സീദും ഭാര്യയും കണ്ണൂരിലെത്തിയത്.
രാജ്യത്ത് ഭീകരാക്രമണത്തിന് തയാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുള്ള ആറു യുവാക്കളെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നായാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി (മുത്തുക്ക-30), കോയമ്ബത്തൂര്‍ സൗത്ത് ഉക്കടം മസ്ജിദ് സ്ട്രീറ്റില്‍ അബു ബഷീര്‍ (29), ചെന്നൈയില്‍ താമസക്കാരനായ തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്ബലത്ത് സ്വാലിഹ് മുഹമ്മദ് (26), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി. സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടി എന്‍.കെ.ജാസിം (25) എന്നിവരെയാണു കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്നു പിടികൂടിയത്.
ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്നു വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദിനെ(24)യും പിടികൂടിയിരുന്നു.