നീ തന്ന പൂവ് – ( കവിത )

27

നിന്‍ കാതില്‍ ഞാനെൻറെ ഇഷ്ടം
പറഞ്ഞ നേരം
എനിക്ക് തന്നത് , നിറയെ,
നീ തന്ന പൂക്കളായിരുന്നു
ആ പൂക്കൾ വാടിയപ്പോൾ പിന്നെ ,
നിറയെ മുള്ളുകളും ..

മരത്തിലും ഇലകളിലും
കടലാസുകളിലും തീരത്തും
പിന്നെ ഹൃദയത്തിലും
ഞാനെഴുതി വച്ചു നിന്റെ പേര്

മരം മുറിച്ചു കളഞ്ഞു
ഇലകൾ കാറ്റില്‍ പറന്നു
തീരത്ത് തിര വന്നു മായിച്ചു
മായാത്തത്, എൻ ഹൃദയത്തിലെഴുതിയ
നിൻ പേര് മാത്രം

കാലമേറെയായിട്ടും
ഏത് നിമിഷവും നിന്നിലേക്ക്
തെന്നിവീഴുമെൻ മനസിന്
നിൻ ജീവിതത്തിലെ കുട
പിടിക്കാനാവില്ലെന്നറിഞ്ഞിട്ടും
എൻ കാലൊച്ച കെട്ടീടും നേരം .
കാണാനാഗ്രഹിച്ചെന്തിനാവഴിയിൽ
വന്നു നീ നിൽക്കണം

നീ കാരണം ഇന്നെൻ ലോകം വലുതാണ്‌..
അവിടെ നിറയെ സ്വപ്നങ്ങളും
ഇന്നെന്റെ ഹൃദയത്തില്‍,
പ്രണയമുണ്ട് – പരിശുദ്ധ പ്രണയം..
അതിന് കാരണം നീ തന്നെയല്ലേ ?

യാത്രകളിൽ തനിച്ചാവുന്നതാണെനിക്കിഷ്ട്ടം .
അതാണ് എനിക്കേറെ ഇഷ്ടവും
നീ തന്ന പൂവ്
ഞാൻ സൂക്ഷിച്ചിട്ടുണ്ട് .
എന്റെ , കുഴിമാടത്തിൽ വെക്കാൻ

( ഷാജഹാൻ ചൂഴാറ്റുകോട്ട )