ന്യൂയോര്‍ക്ക് ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ പിടിയിലായതായി റിപ്പോര്‍ട്ട്

165

ന്യൂയോര്‍ക്ക് • മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അഹമ്മദ് ഖാന്‍ റഹാമി (28) ആണ് പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാസമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവില്‍ സ്ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടരയോടെ (ഇന്ത്യന്‍ സമയം ഞായര്‍ രാവിലെ ആറ്) യുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു.

NO COMMENTS

LEAVE A REPLY