മാണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

198

യുഡിഎഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.എം മാണിയെ കരിങ്കൊടി കാണിച്ചു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മീറ്റി യോഗത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു മാണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ചരല്‍കുന്നിലെ യോഗ സ്ഥലത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. മുന്നണി മാറ്റത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയത്തും പ്രതിഷേധമാര്‍ച്ച് നടത്തി.

NO COMMENTS

LEAVE A REPLY