പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് നോവലിന് പേരിട്ടതിനെ ചൊല്ലി എഴുത്തുകാരന് മര്‍ദ്ദനം. യുവ എഴുത്തുകാരന്‍ പി. ജിംഷാറിനെയാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ ദിവസം രാത്രി പട്ടാമ്പി കൂറ്റനാട് വച്ച് മര്‍ദ്ദിച്ചത്.
പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന് പേരിട്ടിരിക്കുന്ന പുസ്കത്തിന്റെ കവര്‍ കഴിഞ്ഞ ദിവസം ജിംഷാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പുസ്തകത്തിന്‍റെ പേരിനെച്ചൊല്ലി ചിലരുമായി ഫേസ്ബുക്കില്‍ തര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് രാത്രി കൂറ്റനാടിന് സമീപം കൂനംമൂച്ചിയില്‍ ബസ് കാത്ത് നിന്ന ജിംഷാറിനെ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 5ന് എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തില്‍ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം തീരുമാനിച്ചിരിക്കുന്നത്.