അഴിക്കോട് വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

189

തൃശൂര്‍ അഴിക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഴീക്കോട് സ്വദേശികളായ പത്മനാഭന്‍, ജലീല്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. അഴീക്കോട് മുനക്കല്‍ ഹാര്‍ബറിനിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങള്‍ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അഴീക്കോട് സ്വദേശികളായ കുട്ടന്‍ എന്ന പത്മനാഭന്‍, ജലീല്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരോടൊപ്പം കാണാതായ സലാം, അബ്ദുള്‍ റഹ്മാന്‍, ഷഹീര്‍ പേരെ രക്ഷപ്പെടുത്തിയത്. ഇവരിപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്മനാഭന്‍റെയും, ജലീലിന്‍റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം ജന്മനാട്ടില്‍ സംസ്കരിക്കും.

NO COMMENTS

LEAVE A REPLY