കുവൈറ്റില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും

167

കുവൈത്ത്: റോഡരികുകളിലും തുറസായ സ്ഥലങ്ങളിലും ദിവസങ്ങളായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ഇത്തരം വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം വാഹനങ്ങളില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
പൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തുറക്കാനോ പരിശോധിക്കാനോ ആവശ്യമായ അധികാരം നിലവില്‍ മുനിസിപ്പാലിറ്റിക്കില്ല. അത്‌കൊണ്ട് ആഭ്യന്തരമടക്കമുള്ള മറ്റ് വകുപ്പുകളുമായി സഹകരിച്ചാവും പരിശോധനകള്‍ നടത്തുകയെന്ന് മുനിസിപ്പാലിറ്റിയിലെ ഡയറക്ടര്‍ ജനറല്‍ എന്‍ജിനിയര്‍ അഹ്മദ് അല്‍ മാന്‍ഫൗഹി അറിയിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി വാഹനങ്ങളാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ ഉള്ളത്. ഇവയില്‍, നാടു കടത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളും ഉണ്ട്.
നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്വദേശികളും വിദേശികളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY