ഫിന്‍ലഡിന് നോര്‍വേ പിറന്നാള്‍ സമ്മാനം കൊടുത്തു – ഒരു പര്‍വ്വതം

276

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഫിന്‍ലഡിന് സമ്മാനമായി അയല്‍രാജ്യമായ നോര്‍വെ നല്‍കിയത് പര്‍വ്വതം. ഫിന്‍ലാന്‍ഡ് സുന്ദരമായ തടാകങ്ങളോടു കൂടിയ സ്ഥലമാണ്. ഇവിടേക്കാണ് ഇപ്പോള്‍ ഒരു മനോഹരനായ പര്‍വ്വതം കൂടി വന്നത്. നിലവില്‍ ഫിന്‍ലാന്‍റില്‍ വലിയ പര്‍വ്വതങ്ങള്‍ ഒന്നും ഇല്ല. ഫിന്‍ലാന്‍ഡിന്‍ലെ ഏറ്റവും വലിയ പര്‍വ്വതമായിരിക്കും ഇനി ഇത്.
നോര്‍വെയുടെയും ഫിന്‍ലാന്‍ഡിന്‍റെയും അതിര്‍ത്തിയിലാണ് ഈ പര്‍വ്വതം സ്ഥിതി ചെയ്യുന്നത്. നോര്‍വെയില്‍ നിന്ന് 4,367 അടി സഞ്ചരിച്ചാല്‍ ഈ പര്‍വ്വതത്തിലെത്താം. നോര്‍വെ ഗവണ്‍മെന്റിന്‍റിന്‍റെ നിയമപ്രകാരം കൈമാറ്റ പ്രക്രിയയ്ക്ക് നിയമം അനുവദിക്കുന്നില്ല. എങ്കിലും ഈ പര്‍വ്വതത്തെ ഫിന്‍ലാഡിന്‍റെ ഭാഗമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY