പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം വേണമെന്ന് സുപ്രീംകോടതി

169

ന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ജയിലില്‍ കിടക്കുന്ന ശിക്ഷ നല്‍കുന്നതിനു സുപ്രീം കോടതിയുടെ പിന്തുണ. പാലിലും പാല്‍ ഉത്പനങ്ങളിലും മായം ചേര്‍ക്കുന്നത് തടയാന്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ 2006ലെ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.
2012ല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളോടും സുപ്രീംകോടതി അഭിപ്രായം തേടി.

NO COMMENTS

LEAVE A REPLY