സൗദിയില്‍ 1500 മൊബൈല്‍ ഫോണ്‍ കടകൾ അടപ്പിച്ചു

195

രാജ്യത്തെ മൊബൈല്‍ ഫോൺ വിപണന മേഖലയില്‍ 50 ശമതമാനം സ്വദേശി വത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 1549 മൊബൈല്‍ ഫോണ്‍ വിപണന കേന്ദ്രങ്ങൾ അടപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ പരിശോധന ഭയന്നു അടച്ചിട്ടിരിക്കുകയായിരുന്ന 709 സ്ഥാപനങ്ങള്‍ക്കു മുന്നറിയിപ്പും നല്‍കി. പരിശോധന ആരംഭിച്ചതിന് ശേഷം 15748 സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കി.
18574 സ്ഥാപനങ്ങളിലാണ് മന്ത്രാലയം പരിശോധന നടത്തിയത്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കുടുതല്‍ സ്ഥാപനങ്ങൾ ഉത്തരവ് നടപ്പിലാക്കിയത്. തൊട്ടു പിന്നില്‍ റിയാദാണ്.
അതേസമയം ഈ വർഷം അവസാനത്തോടെ മൊബൈൽ ഫോൺ വിപണന മേഖലയില്‍ കാൽ ലക്ഷത്തോളം സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അബ്ദുല്ലാ അല്‍ ഉവൈദി പറഞ്ഞു.

NO COMMENTS

LEAVE A REPLY