സ്വാതന്ത്ര്യ ദിനത്തില്‍ സിദ്ദു ആം ആദ്‍മിയില്‍ ചേര്‍ന്നേക്കും

206

ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്ററും ബി ജെ പി നേതാവുമായ നവ്ജ്യോത്സിങ് സിദ്ദു സ്വാതന്ത്ര്യദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. സ്വാതന്ത്ര്യദിനം ബി ജെ പിയില്‍നിന്നുള്ള മോചനദിനംകൂടിയായിരിക്കുമെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പഞ്ചാബില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്നാണ് കഴിഞ്ഞ ദിവസം സിദ്ദു വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാള്‍ വിപാസന ധ്യാനം കഴിഞ്ഞ് എത്തിയശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY