ജമ്മു കശ്മീരിൽ നിരോധനാജ്ഞ പിൻവലിച്ചു

180

ശ്രീനഗര്‍: ജമ്മു കശ്മീരിൽ 17 ദിവസമായി തുടർന്ന നിരോധനാജ്ഞ പിൻവലിച്ചു. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെതുടർന്നാണ് താഴ്‌വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 10 ജില്ലകളിൽ 17 ദിവസമായിതുടർന്ന നിരോധനാജ്ഞയാണ് പിൻവലിച്ചത്. മൊബൈൽ-ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു.
അതിനിടെ കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 4 തീവ്രവാദികളെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. രാജ്യം ഇന്ന് 17ആം കാർഗിൽ വിജയ ദിവസം ആചരിക്കുകയാണ്. എന്‍ഡിഎസർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലുകളാണ് കാർഗിലിൽ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധത്തിൽ മരിച്ച സൈനികരുടെ ബന്ധുക്കൾ ജമ്മുകശ്മീരിലെ ദ്രാസിൽ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധമന്ത്രി മനോഹർ പരീക്കറും, കര-വ്യോമസേനാ മേധാവികളും രാജീവ് ചന്ദ്രശേഖർ എംപിയും ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.

NO COMMENTS

LEAVE A REPLY