സൗദിയില്‍നിന്നുള്ള തൊഴിലാളി സംഘത്തിന്റെ മടക്കം വൈകും

188

റിയാദ്: സൗദിയില്‍ നിന്നുള്ള തൊഴിലാളികളുമായുള്ള ആദ്യസംഘത്തിന്റെ മടക്കം വൈകും. ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിനുള്ള സൗദി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതാണ് കാരണം. അതേസമയം 48 മണിക്കൂറിനുള്ളില്‍ തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സൗദി തൊഴില്‍മന്ത്രി അറിയിച്ചതായി കേന്ദ്രസഹമന്ത്രി വികെ സിംഗ് പറഞ്ഞു.
അതേസമയം നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായ വാഗ്ദ്ധാനവുമായി സൗദിയും ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഫീസ് ഈടാക്കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ സൗദി തൊഴില്‍ മന്ത്രാലയവും സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ ഇന്ത്യയും തയ്യാറാണ്. സൗദിയില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്തുകയാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് മുന്നിലുള്ള മറ്റൊരു വഴി. ഇങ്ങനെയുള്ളവരുടെ ഇഖാമ പുതുക്കാനോ, സ്‌പോണ്‍സര്‍ഷിപ്പ് മാറാനോ ഫീസ് ഈടാക്കില്ലെന്നു തൊഴില്‍ മന്ത്രാലയം ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഉറപ്പു നല്‍കി.

NO COMMENTS

LEAVE A REPLY