പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

176

കണ്ണൂർ ചെറുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പെരിങ്ങോം സ്വദേശി മനോജിനെയാണ് പയ്യന്നൂർ സി ഐയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
ചെറുപുഴയിലെ പതിനൊന്നുകാരിയാണ് പീഡനത്തിന് ഇരയായത്. പ്രതി മനോജ് രണ്ട് വര്‍ഷമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയങ്ങളിലായിരുന്നു ചൂഷണം. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ബോധവത്കരണക്ലാസില്‍ വച്ച് കുട്ടി അധ്യാപികയോട് വിവരം പറഞ്ഞു. അധ്യാപികയാണ് പൊലീസിനെ അറിയിച്ചത്. ഒന്‍പത് വയസ്സുളളപ്പോള്‍ മുതല്‍ പീഡനം തുടങ്ങിയതാണെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ സി ഐ വി രമേശന്‍റെ നേതൃത്വത്തിലളള സംഘം മനോജിനെ അറസ്റ്റുചെയ്യുകയായിരുന്നു.തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

NO COMMENTS

LEAVE A REPLY