ആർഎസ്എസ് നൽകിയ മാനനഷ്‍ട കേസിൽ രാഹുൽ ഗാന്ധിക്ക് സമന്‍സ്

182

ആർഎസ്എസ് നൽകിയ മാനനഷ്‍ട കേസിൽ രാഹുൽ ഗാന്ധിക്ക് അസമിലെ കാമരൂപ് മെട്രോപോളിറ്റൻ കോടതി സമൻസ് അയച്ചു. അസമിലെ ബാർപ്പട്ട സത്രത്തിൽ കയറുന്നതിൽ നിന്നു ആർഎസ്എസ് പ്രവർത്തകർ അംഗമായ ഭരണസമിതി വിലക്കിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ തടഞ്ഞില്ലെന്നും വരുമെന്നറിയിച്ചെങ്കിലും രാഹുൽ ഗാന്ധി സത്രത്തിൽ എത്തിയില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികളായ ആർഎസ്എസ് പ്രവർത്തകർ ആരോപിച്ചിരുന്നു.

ക്ഷേത്ര ഭരണസമിതിയെ പൊതു ജനങ്ങൾക്ക് മുന്നിൽ താഴ്ത്തി കെട്ടാൻ രാഹുൽ ഗാന്ധി ശ്രമം നടത്തി എന്നാരോപിച്ചായിരുന്ന ഭാരവാഹികളായ ആർഎസ്എസ് പ്രവർത്തകർ മാനനഷ്‍ട കേസ് നൽകിയത്.

ഹർജി പരിഗണിച്ചുകൊണ്ടാണ് കാമരൂപ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചത്. സെപ്റ്റംബർ 29ന് ഹാജരാകണം എന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY