മഞ്ഞപ്പിത്തം ബാധിച്ച ഗര്‍ഭിണിയായ യുവതി കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

211

മഞ്ഞപ്പിത്തം ബാധിച്ച ഗര്‍ഭിണിയായ യുവതിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയില്‍ പുരോഗമിക്കുന്നു. ഭര്‍ത്താവിന്റെ കരളാണ് യുവതിക്ക് മാറ്റിവയ്‌ക്കുന്നത്. ഇതിനായുളള വന്‍ചികിത്സാ ചെലവ് യുവതിയുടെ നിര്‍ദ്ധന കുടുംബത്തിന് താങ്ങാനാവുന്നതല്ല.
തൊട്ടില്‍പാലം കൂടല്‍ വീട്ടില്‍ അനുവാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. ഏഴ് മാസം ഗ‌ര്‍ഭിണിയാണ് 28കാരിയായ അനു. ദിവസങ്ങള്‍ക്ക് മുന്‍പ് കലശലായ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അനുവിന് മഞ്ഞപ്പിത്തം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കരളിന്റ പ്രവര്‍ത്തനം താറുമാറായി. കരള്‍ മാറ്റ ശസ്‌ത്രകൃയ നടത്താതെ ജീവിതത്തിലേക്ക് തിരിച്ച് വരാനാകില്ലെന്ന് ഡോക്ട‍ര്‍മാ‌ര്‍ അറിയിച്ചു. കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ പകുത്തുനല്‍കാന്‍ അനുവിന്റ ഭര്‍ത്താവ് സുഭാഷ് തയ്യാറാണ്. പക്ഷേ മലയോര ഗ്രാമത്തിലെ നിര്‍ധന കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണ് അവയവ മാറ്റ ശസ്‌ത്രകൃയയുടെ ചിലവ്.
30 ലക്ഷം രൂപയാണ് ഓപ്പറേഷന്റ ചിലവ് കണക്കാക്കുന്നത്. നാല് വയസ്സുകാരിയായ ഒരു മകള്‍ കൂടിയുണ്ട് അനുവിന്. അവയവ മാറ്റ ശസ്‌ത്രകൃയ വിജയകരമായി പൂര്‍ത്തിയാക്കിയാലും ഭാര്യയും ഭര്‍ത്താവും മാസങ്ങളോളം കിടപ്പിലാകുന്നതോടെ ഈ കുടുംബത്തിന്റ താളം തെറ്റും. തുടര്‍ ചികിത്സയ്‌ക്കും മരുന്നിനും പണം കണ്ടെത്താന്‍ സുമനസ്സുകളുടെ കരുണ തേടുകയാണ് ഈ കുടുംബം

NO COMMENTS

LEAVE A REPLY