വി.എസിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഇന്നു ഹൈക്കോടതിയില്‍

157

കൊച്ചി: ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് വി.എസ്. അച്യുതാന്ദനെ നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊച്ചി സ്വദേശി അരുണ്‍ തോമസാണു ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയത്.
ചെയര്‍മാന്റെ യോഗ്യത എന്തെന്നോ തെരഞ്ഞെടുപ്പിന്റെ പ്രക്രിയ എങ്ങിനെയൊന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ചെയര്‍മാന് വേണ്ട യോഗ്യത നിശ്ചയിച്ച ശേഷം നടപടിക്രമങ്ങള്‍ പാലിക്കണം. അതിനുശേഷം പരസ്യം ക്ഷണിച്ചു നിയമനം നടത്താന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.

NO COMMENTS

LEAVE A REPLY