ഗസിയാബാദ്: സ്ത്രീധനമായി കാര്‍ കിട്ടിയില്ലെന്ന് ആരോപിച്ച് വരന്‍ നവവധുവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലെ മീര്‍പ്പൂര്‍ ഗ്രാമത്തിലെ ട്രോണിക്കാ എന്ന സ്ഥലത്താണ് വ്യാഴാഴ്ച സംഭവം നടന്നത്. അലിഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് ഭര്‍ത്താവ് മോമിന്‍ എന്ന ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും എട്ടു മാസം മാത്രമേ ആയിട്ടുളളൂ. അലീഷയുടെ സഹോദരന്‍ ഷഫീഖിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ തന്നെ കാര്‍വേണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാരൂഖും കുടുംബവും അലിഷയുടെ തലയില്‍ വെടി വെയ്ക്കുകയായിരുന്നെന്നാണ് ഷഫീഖ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ അലീഷ മരിക്കുകയും ചെയ്തു. ഷാരൂഖ്, സഹോദരന്‍ ആസിഫ്, പിതാവ് ഖയ്യൂം, മാതാവ്, സഹോദരി എന്നിവരെയെല്ലാം പ്രതിചേര്‍ത്താണ് അലീഷയുടെ സഹോദരന്‍ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ ഷാരൂഖിനെയും സഹോദരനെയും പിതാവിനെയും അറസ്റ്റ് ചെയ്തു. മാതാവും സഹോദരിയും ഒളിവിലാണ്. അലീഷയുടെ ശരീരം പോസ്റ്റുമാര്‍ട്ടത്തിനയച്ചു.