നിറതോക്കുമായി സെല്‍ഫിയെടുത്ത യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

179

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നിറതോക്കുമായി സെല്‍ഫിയെടുത്ത യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മെല്‍ബണിലെ പാര്‍ക്ക് ഇന്‍ മോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് അഹമ്മദ് ഹസ്സനു നേര്‍ക്ക് സുഹൃത്ത് ആല്‍ബെര്‍ട്ട് റപോവ്‌സ്‌കി (20) വെടിയുതിര്‍ത്തത്.
ഹസന്‍റെ മുഖത്താണ് വെടിയേറ്റത്. തോക്ക് ശരിയായി ഉപയോഗിക്കാന്‍ അറിയാത്ത റപോവ്‌സ്‌കിയ്ക്ക് സംഭവിച്ച അബദ്ധമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സും ഇല്ലായിരുന്നുവെന്ന് സൂചനയുണ്ട്.
വെടിവയ്പിനു ശേഷം മോട്ടലില്‍ നിന്ന് രക്ഷപ്പെട്ട റപോവ്‌സ്‌കിയെ മാസിഡോണിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ നിന്നൂം കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തു. ഇയാളെ മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY