കേരള കോണ്‍ഗ്രസിനോട് അയിത്തമില്ലെന്നു കമ്മനം

240

കൊച്ചി: എന്‍ഡിഎയെ സംബന്ധിച്ചു കേരള കോണ്‍ഗ്രസ് വര്‍ജ്യമായ പാര്‍ട്ടിയല്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്‍. ക്രൈസ്തവ സഭകള്‍ക്ക് എന്‍ഡിഎയോട് ഇഷ്ടക്കേടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബിജെപി വീക്ഷിക്കുന്നുണ്ടെന്നു കുമ്മനം പറഞ്ഞു. കെ.എം. മാണിയുടെ നിലപാട് ബിജെപി ചര്‍ച്ച ചെയ്യുമെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിലപാടെടുക്കും. കെ.എം. മാണി യുഡിഎഫില്‍നിന്നു പൂര്‍ണമായി പുറത്തുവന്നിട്ടില്ല. മാണി തിരിച്ചു യുഡിഎഫിലേക്കു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY