പതിനാല് ജില്ലകളിലെയും കെ.എസ്.യു ജില്ല പ്രസിഡന്‍റുമാരെ മാറ്റി

216

തിരുവനന്തപുരം: പതിനാല് ജില്ലകളിലെയും കെ.എസ്.യു ജില്ല പ്രസിഡന്‍റുമാരെ മാറ്റി. എന്‍.എസ്.യു തീരുമാനപ്രകാരമാണ് നടപടിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയ് വിശദീകരിച്ചു. എന്നാൽ ചർച്ചകളൊന്നും കൂടാതെ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നിന്ന് മൂന്ന് ജനറൽ സെക്രട്ടറിമാരടക്കം 10 പേർ രാജിവച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് വഴി ഭാരവാഹികളായവരെ ഒഴിവാക്കി നിയമനം നടത്തിയതിലാണ് പ്രതിഷേധം. മാറ്റത്തിനെതിരെ വിടി ബൽറാം എംഎൽഎ വിമർശനവുമായി രംഗത്തെത്തി. ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാന പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും എടുത്ത തീരുമാനം ശരിയായില്ലെന്ന് ബ‍ൽറാം ഫേസ്ബുക്കിൽ കുറിച്ചു.

NO COMMENTS

LEAVE A REPLY