കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍

148

photo  credit : mathrubhumi
photo credit : mathrubhumi

തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വെട്ടിക്കൊല്ലുകയും ഭാര്യയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട മേരിദാസന്റെ അയല്‍വാസിയായിരുന്ന പാറശ്ശാല സ്വദേശി വിനുവിനേയും ഭാര്യയേയുമാണ് തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ നിന്ന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മേരിദാസന്റെ അയല്‍വാസിയായിരുന്ന വിനു മോഷണത്തിനായി മേരിദാസന്റെ വീട്ടിലെത്തുകയും മോഷണശ്രമത്തിനിടെ കൊലപാതകം നടത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
കൃത്യം നടക്കുമ്പോള്‍ വിനുവിന്റെ സുഹൃത്തും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഈ സുഹൃത്തിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മേരിദാസന്റെ ഭാര്യ ഷീജയുടെ നാല് പവന്റെ ആഭരണങ്ങള്‍ വിനു കൈക്കലാക്കിയിരുന്നു.ഇത് ഇയാള്‍ ഭാര്യയെ കൊണ്ട് വിറ്റു പണമാക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY