ഷൊര്‍ണൂരിനടുത്ത് വാഹനാപകടം: ഒരാള്‍ മരിച്ചു

172
photo credit : mathrubhumi

ഷൊര്‍ണൂര്‍: പാലക്കാട്-ഗുരുവായൂര്‍ ദേശീയപാതയില്‍ ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
തിരുനാവായ വൈരങ്കോട് പള്ളിയാലില്‍ സ്വദേശി അബ്ദുള്‍ ഗഫൂറാണ്(43) മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും സഹോദരന്റെ മക്കളും അടക്കമുള്ളവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.ജൂബിലി മിഷന്‍ ആസ്പത്രിയിലും അശ്വനിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഏര്‍വാഡിയില്‍ നിന്ന് പെരുന്നാള്‍ ആഘോഷിച്ച് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കോഴിയുമായി വരികയായിരുന്ന മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY